കൊയിലാണ്ടി പുറംകടലില്‍ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്
കൊയിലാണ്ടി പുറംകടലില്‍ ഇറാന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് തീരസംരക്ഷണ സേന. കന്യാകുമാരി സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തില്‍ പെട്ട ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുളളതെന്ന് അധികൃതര്‍ പറഞ്ഞു.
ശമ്പളം കിട്ടാഞ്ഞതിനെ തുടര്‍ന്ന് രക്ഷപ്പെട്ട് എത്തിയ സംഘത്തെ തീരസംരക്ഷണ സേന കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് നിലവില്‍ തീരസംരക്ഷണ സേനയുടെ കസ്റ്റഡിയിലാണ്.