കെ.എസ്.ആർ.ടി.സി ബസുകളിൽ ലഘുഭക്ഷണം വിതരണം ആരംഭിക്കുന്നു
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായായി കെ.എസ്.ആർ.ടി.സി ബസുകളിൽ ലഘുഭക്ഷണം വിതരണം ആരംഭിക്കുമെന്ന്കെ .എസ്.ആർ.ടി.സി സി.എം.ഡി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിംഗ് മെഷീനുകളും ബസുകളിൽ സ്ഥാപിക്കും. ഭക്ഷണം വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും പ്രെപ്പോസലുകൾ ക്ഷണിച്ചിട്ടുണ്ട്.
യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങളാകണം ലഭ്യമാക്കേണ്ടത്, പാക്കുചെയ്തതും ബസിനുള്ളിൽ വെച്ച് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം, ലഘുഭക്ഷണങ്ങൾ ഗുണനിലവാരവും ശുചിത്വവും ഉളളതായിരിക്കണം എന്നിവയാണ് നിബന്ധനകൾ. പ്രൊപ്പോസലുകൾ മുദ്ര കവറിൽ 24ന് വൈകിട്ട് 5ന് മുമ്പ് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ആസ്ഥാനമായ ട്രാൻസ്‌പോർട്ട് ഭവനിലെ തപാൽ സെക്ഷനിൽ നേരിട്ടെത്തിക്കേണം. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ഫോൺ- 9188619384. സൂപ്പർ ഫാസ്റ്റു മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ ബസുകളിലും ഹില്ലി അക്വായുടെ കുപ്പിവെള്ളം ലിറ്ററിന് 15 രൂപ നിരക്കിൽ ലഭ്യമാക്കാനും കെ.എസ്.ആർ.ടി.സി നേരത്തെ തീരുമാനിച്ചിരുന്നു. ബസ് സ്റ്റാൻഡുകളിലും ഇതേ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കും.