കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
മലപ്പുറം കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ ഇവിടെ പുല്‍ക്കാടുകള്‍ക്ക് തീ പിടിച്ചിരുന്നു. വിവരമറിഞ്ഞ് തിരൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നും അഗ്‌നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി.
തീ കെടുത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.