നിക്ഷേപം തിരികെ ലഭിചില്ല; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സഹകരണ ബാങ്കിൽ നിന്നും നിക്ഷേപം തിരികെ ലഭിക്കാത്തതിൽ മനം നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് ആണ് മരിച്ചത്. നിക്ഷേപം തിരികെ ലഭിക്കാത്തത് കാരണം ദിവസങ്ങൾക്കു മുമ്പാണ് തോമസ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പെരുമ്പഴുതൂർ സഹകരണ ബാങ്കിലാണ് തോമസ് പണം നിക്ഷേപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപയാണ് തോമസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. എന്നാൽ ആവശ്യം വന്നപ്പോൾ പണം ഉടൻ നൽകാൻ സാധിക്കില്ലെന്ന് ബാങ്ക് അധികൃതർ പറയുകയായിരുന്നു. പലതവണ ബാങ്കിനെ സമീപിച്ചിട്ടും പണം ലഭിക്കാത്തായതോടെയാണ് തോമസ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.