മൈക്രോ ഫിനാൻസ് അഴിമതി; വെള്ളാപ്പള്ളി നടേശനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്
മൈക്രോ ഫിനാൻസ് കേസില്‍, എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കേസില്‍ അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കാനാണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്.
മൈക്രോ ഫിനാൻസില്‍ അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. മൈക്രോ ഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു പരാതി. വി.എസ്. അച്യുതാനന്ദനാണ് മൈക്രോഫിനാൻസ് തട്ടിപ്പ് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നത്.