മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മോഹന്‍ലാല്‍
മാതൃദിനത്തിൽ അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാല്‍. അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ഒരു ബാല്യകാല ചിത്രമാണ് മോഹൻലാല്‍ പങ്കുവച്ചത്. മാതൃദിനശംസകള്‍ നേർന്നുകൊണ്ടാണ് ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റുചെയ്തത്. മലയാളികളുടെ സ്വന്തം ലാലേട്ടന്റെയും അമ്മയുടേയും അധികമാരും കണ്ടിട്ടില്ലാത്ത ചിത്രം കണ്ട ആവേശത്തിലാണ് ആരാധകർ.
സെലിബ്രിറ്റികളടക്കം നിരവധിപേരാണ് ചിത്രത്തില്‍ ആശംസകള്‍ നേർന്ന് കമന്റുകള്‍ കുറിക്കുന്നത്. മോഹൻലാല്‍ പങ്കുവയക്കുന്ന ഏതൊരു ചിത്രവും ഏറ്റെടുക്കുന്ന ആരാധകർ ഈ ചിത്രവും ഏറ്റെടുത്ത് കഴിഞ്ഞു. പേരിടാത്ത തരുണ്‍ മൂര്‍ത്തി ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. എല്‍ 360 എന്നാണ് ചിത്രത്തിന് താല്‍കാലികമായി ഇട്ട പേര്. ഒരു സാധാരണക്കാരനായിട്ടാണ് നായകൻ മോഹൻലാല്‍ ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.