ബെംഗളൂരു ടാനറി റോഡിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ റെയില്‍വേ അടിപ്പാത
ബെംഗളൂരു: ഏറെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ബെംഗളൂരുവിലെ ടാനറി റോഡ് റെയില്‍വേ അടിപ്പാതയില്‍ പുതിയ അടിപ്പാത നിര്‍മാണം മെയ് അവസാനത്തോടെ പൂര്‍ത്തിയാകും.
ഹെയ്ൻസ് റോഡ്, ബോർ ബാങ്ക് റോഡ്, പോട്ടറി റോഡ്, എംഎം റോഡ് എന്നിവയുടെ ജംഗ്ഷൻ പോയിൻ്റായ റെയില്‍വേ അടിപ്പാത വികസിപ്പിക്കുന്നതോടെ ഈ പ്രദേശങ്ങളിലേക്കുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. നിലവിൽ നാലുഭാഗത്തുനിന്നും ഇപ്പോഴുള്ള അണ്ടർബ്രിഡ്ജിലേക്ക് വരുന്ന വാഹനങ്ങളെല്ലാം സിഗ്നലിൽ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. പുതിയ റെയിൽവേ അടിപ്പാത തുറക്കുന്നതോടെ ടാനറി റോഡിലെ ഗതാഗതം ഒരു മാസത്തിനുള്ളിൽ ഗണ്യമായി മെച്ചപ്പെടും. നാല് കോടി രൂപ ചെലവഴിച്ചാണ് ദക്ഷിണ റെയിൽവേ അടിപ്പാത നിർമിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ജൂൺ ആദ്യത്തിൽ പാത തുറന്ന് കൊടുക്കും.