ലൈംഗികാതിക്രമം; പ്രജ്വൽ രേവണ്ണക്കെതിരെ വീണ്ടും കേസ്

ബെംഗളൂരു: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഹാസൻ എംപി പ്രജ്വൽ രേവണ്ണക്കെതിരെ വീണ്ടും കേസെടുത്തു. ഇതോടെ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട് പ്രജ്വൽ രേവണ്ണക്കെതിരെ ചുമത്തിയ കേസുകൾ മൂന്നായി. പ്രജ്വൽ നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകളുടെ വൻശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
700ഓളം സ്ത്രീകൾ അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിലും ആകെ മൂന്ന് പേർ മാത്രമാണ് പരാതി നൽകാൻ തയ്യാറായത്. ഇതിൽ ആദ്യം പരാതി നൽകിയ യുവതി കേസ് പിൻവലിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) മേധാവിയുമായ എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ. അതിജീവിതയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇതിനോടകം പ്രജ്വലിന്റെ അച്ഛൻ എച്ച്. ഡി. രേവണ്ണയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയാണ്.