ഓട്ടോ നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; അഞ്ചുപേര്‍ക്ക് വെട്ടേറ്റു
പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയിലുണ്ടായ സംഘർഷത്തില്‍ അഞ്ചുപേർക്ക് വെട്ടേറ്റു. ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരന്റെ സഹോദരൻ നടരാജൻ, ഭാര്യ സെല്‍വി മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്.
ഇതില്‍ കുമാരന്റെ പരിക്ക് ഗുരുതരമാണ്. കഴുത്തില്‍ വെട്ടേറ്റ കുമാരനെ തൃശൂർ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജീവന്റെ സുഹൃത്തിന്റെ ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തിരിച്ചുള്ള കല്ലേറില്‍ ആക്രമണം നടത്തിയ രമേശ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം എന്നിവർക്കും പരുക്കേറ്റു. രതീഷും, രമേശും ചേർന്നാണ് വീട് കയറി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.