Home page lead banner

പ്ലസ്​ വൺ അപേക്ഷ സമർപ്പണം നാളെ തുടങ്ങും

Post ad banner after image

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ 2024–’25 പ്രവേശനത്തിന് വ്യാ​ഴാ​ഴ്ച മുതൽ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലകസംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25 വ​രെ www.admission.dge.kerala.gov.in എ​ന്ന ഗേ​റ്റ്​​വേ വ​ഴി അ​​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​ന​വും പ്രോ​സ്​​പെ​ക്​​ട​സും പ്ര​വേ​ശ​ന പോ​ർ​ട്ട​ലാ​യ https://hscap.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ട്ര​യ​ൽ അ​ലോ​ട്ട്മെൻറ് മേ​യ്​ 29നും ​ആ​ദ്യ അ​ലോ​ട്ട്മെൻറ് ജൂ​ൺ അ​ഞ്ചി​നും ന​ട​ത്തും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും

മറ്റു ജില്ലകളില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതില്ല. ഭിന്നശേഷിക്കാരും പത്താംക്ലാസില്‍ other സ്‌കീമില്‍ ഉള്‍പ്പെട്ടവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്/അണ്‍ എയ്ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ താല്‍പ്പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

എ​സ്.​എ​സ്.​എ​ൽ.​സി (കേ​ര​ള സി​ല​ബ​സ്), സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ, ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി സ്കീ​മു​ക​ളി​ൽ പ​രീ​ക്ഷ ജ​യി​ച്ച​വ​ർ​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ/ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് തു​ല്യ​മാ​യ പ​രീ​ക്ഷ ജ​യി​ച്ച​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

പൊ​തു​പ​രീ​ക്ഷ​യി​ലെ ഓ​രോ പേ​പ്പ​റി​നും കു​റ​ഞ്ഞ​ത് ഡി ​പ്ല​സ് ഗ്രേ​ഡോ തു​ല്യ​മാ​യ മാ​ർ​ക്കോ വാ​ങ്ങി ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. ഗ്രേ​ഡി​ങ് രീ​തി​യി​ലു​ള്ള മൂ​ല്യ​നി​ർ​ണ​യം നി​ല​വി​ലി​ല്ലാ​ത്ത മ​റ്റ് സ്കീ​മു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രു​ടെ​യും മാ​ർ​ക്കു​ക​ൾ ഗ്രേ​ഡാ​ക്കി മാ​റ്റി​യ ശേ​ഷ​മാ​കും പ​രി​ഗ​ണി​ക്കു​ക. 2024 ജൂ​ൺ ഒ​ന്നി​ന് 15 വ​യ​സ്സ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. 20 വ​യ​സ്സ് ക​വി​യാ​ൻ പാ​ടി​ല്ല. കേ​ര​ള​ത്തി​ൽ നി​ന്ന്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ജ​യി​ച്ച​വ​ർ​ക്ക് കു​റ​ഞ്ഞ പ്രാ​യ​പ​രി​ധി​യി​ല്ല. മ​റ്റ് ബോ​ർ​ഡു​ക​ളു​ടെ പ​രീ​ക്ഷ ജ​യി​ച്ച​വ​ർ​ക്ക് പ്രാ​യ​പ​രി​ധി​യി​ൽ ആ​റു മാ​സം​വ​രെ ഇ​ള​വ്​ അ​നു​വ​ദി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് അ​ധി​കാ​ര​മു​ണ്ട്.കേ​ര​ള​ത്തി​ലെ പൊ​തു​പ​രീ​ക്ഷ ബോ​ർ​ഡി​ൽ​നി​ന്ന് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ജ​യി​ച്ച​വ​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ആ​റു മാ​സം​വ​രെ ഇ​ള​വ് അ​നു​വ​ദി​ക്കാ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി റീ​ജ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് അ​ധി​കാ​ര​മു​ണ്ട്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ര​ണ്ടു വ​ർ​ഷം​വ​രെ ഇ​ള​വു​ണ്ടാ​കും. അ​ന്ധ​രോ ബ​ധി​ര​രോ ബു​ദ്ധി​പ​ര​മാ​യി വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രോ ആ​യ​വ​ർ​ക്ക് 25 വ​യ​സ്സു​വ​രെ അ​പേ​ക്ഷി​ക്കാം.

389 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാൻ www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലെ Click for Higher Secondary (Vocational) Admission എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. സമാനവ്യവസ്ഥകളനുസരിച്ചാണ് പ്രവേശനം. സൈറ്റിൽ പ്രോസ്പക്ടസടക്കം വിവരങ്ങളുണ്ട്.

 
Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!