പ്രജ്വൽ രേവണ്ണയെ സംരക്ഷിക്കുന്നു; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ
ബെംഗളൂരു: ലൈംഗികാരോപണ കേസിൽ ഉൾപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണയെ സംരക്ഷിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി. സ്ത്രീകളെ കൂട്ടബലാംത്സംഗം ചെയ്തയാള്‍ക്കുവേണ്ടിയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും വോട്ട് ചോദിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. പ്രജ്വല്‍ രേവണ്ണയെ പിന്തുണച്ചതിന് മോദി ജനങ്ങളോട് മാപ്പ് പറയണമെന്നും രാഹുല്‍ പറഞ്ഞു. ശിവമോഗയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രജ്വല്‍ രേവണ്ണ 400-ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇയാള്‍ക്ക് ജനങ്ങൾ വോട്ട് ചെയ്താല്‍ അത് എനിക്ക് സഹായമാകും എന്നാണ് പൊതുവേദിയില്‍ മോദി പറഞ്ഞത് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഇന്ത്യയിലെ എല്ലാ സ്ത്രീകളേയും പ്രധാനമന്ത്രി അപമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് ബി.ജെ.പി. നേതാക്കളും രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.