പിയു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പിയു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുബ്രഹ്മണ്യപുര സ്വദേശിയും നഗരത്തിലെ സ്വകാര്യ കോളേജിൽ പിയു രണ്ടാം വർഷ വിദ്യാർഥിനിയുമായ പ്രഭുദ്യയെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തും കൈത്തണ്ടയും മുറിച്ച നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
വൈകീട്ട് 3.30ഓടെയാണ് സംഭവം. ജോലിക്ക് പോയ സഹോദരൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രഭുദ്യയ്ക്ക് പ്രശ്നങ്ങൾ ഒന്ന്യമില്ലെന്നും ആത്മഹത്യ ചെയ്യില്ലെന്നും അമ്മ പോലീസിനോട് പറഞ്ഞു.
വീടിൻ്റെ പ്രധാന വാതിൽ അടച്ചിരുന്നെങ്കിലും പിൻവാതിൽ തുറന്ന നിലയിലായിരുന്നു. ഇക്കാരണത്താൽ തന്നെ മകളുടേത് കൊലപാതകമാണെന്ന് അമ്മ ആരോപിച്ചു. ആത്മഹത്യ കുറിപ്പൊന്നും പ്രഭുദ്യയുടെ പക്കൽ നിന്നും ലഭിച്ചിട്ടില്ലെന്നും, സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.