റായ്ബറേലിയിൽ പത്രിക സമർപ്പിച്ച് രാഹുൽ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, റോബര്‍ട്ട് വദേര എന്നിവര്‍ക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക നല്‍കിയത്. കേരളത്തിലെ വയനാട്ടിലും രാഹുല്‍ ജനവിധി തേടുന്നുണ്ട്.
#WATCH | Uttar Pradesh: Congress MP Rahul Gandhi files nomination from Raebareli for the upcoming #LokSabhaElection2024
BJP has fielded Dinesh Pratap Singh from Raebareli. pic.twitter.com/R0IYOCnJA1
— ANI (@ANI) May 3, 2024
രണ്ട് പതിറ്റാണ്ടായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാഹുലിന്റെ മാതാവുമായ സോണിയാ ഗാന്ധി ജയിച്ചുവരുന്ന മണ്ഡലമാണ് റായ്ബറേലി. ഏറെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതാവസ്ഥക്കു വിരാമമിട്ടാണ് കോണ്‍ഗ്രസ് യു പിയിലെ അമേത്തി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കിഷോരി ലാല്‍ ശര്‍മയാണ് അമേതിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തില്‍ യു പിയിലെ 17 സീറ്റുകളിലാണ് കോണ്‍ഗ്രസ്സ് മത്സരിക്കുന്നത്.
യുപി മന്ത്രി ദിനേശ് പ്രതാപ് സിങാണ് റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥി. 2019ല്‍ സോണിയ ഗാന്ധിയോട് മത്സരിച്ച് തോറ്റയളാണ് ദിനേശ് പ്രതാപ് സിങ്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ മെയ് 20നാണ് ഇരു മണ്ഡലങ്ങളിലേയും വോട്ടെടുപ്പ്.