ബെംഗളൂരുവിൽ അടുത്ത രണ്ടാഴ്ചത്തേക്ക് മഴ തുടരും
ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ടാഴ്ചചത്തേക്ക് മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. പൊതുവെ അന്തരീക്ഷ താപനില താഴ്ന്നിരിക്കുകയും ചെയ്യും. മെയ് 7 മുതൽ 17 വരെയുള്ള കാലയളവിൽ വേനൽ മഴ തുടരും.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 7 മുതൽ 11–ാം തിയ്യതി വരെ ചാറ്റൽ മഴയെങ്കിലും നഗരത്തിൽ ലഭിക്കും. ഏഴാം തിയ്യതി നഗരം ഭാഗികമായി മേഘാവൃതമായിരിക്കും. ഒറ്റപ്പെട്ട മഴയും ലഭിക്കും. ഇടിവെട്ടലിനും സാധ്യതയുണ്ട്. പത്തിനും പതിനൊന്നിനും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം ബെംഗളൂരു അർബൻ മേഖലയിൽ പരമാവധി താപനില 37.6 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞ താപനില 24.1 ഡിഗ്രി സെൽഷ്യസും. ബെംഗളൂരു റൂറലില്‍ പരമാവധി താപനില 39.2 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 24.4 ഡിഗ്രി സെല്‍ഷ്യസുമാണ്.