തമ്മേനഹള്ളി ഗുരുമന്ദിരത്തിൽ പുന:പ്രതിഷ്ഠ 5 ന്
ബെംഗളൂരു: ബാംഗ്ലൂർ എസ്എൻഡിപിയുടെ തമ്മേനഹള്ളി ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ പഞ്ചലോഹ വിഗ്രഹ പുന:പ്രതിഷ്ഠ മെയ് 5 ന് നടക്കും. കേരളത്തിൽ നിന്നും എത്തിച്ച വിഗ്രഹം ഇക്കഴിഞ്ഞ ഒന്നിന് യൂണിയൻ നേതാക്കളും ശാഖാ ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി.
തുടര്‍ന്ന് പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ ഇലക്ട്രോണിക് സിറ്റി, ജിഗിനി, ബൊമ്മനഹള്ളി, എസ്ജിപാളയ, കമ്മനഹള്ളി, ആർ.ടി. നഗർ, എംഎസ് പളയ, ജാലഹള്ളി പീനിയ, ചോകസാന്ദ്ര എന്നി വിവിധ ശാഖകളിൽ നിന്നുള്ള സ്വീകരണത്തോടെ തമ്മേനഹള്ളിയിൽ എത്തിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ പ്രതിഷ്ഠാ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
ഞായറാഴ്ച രാവിലെ 10 മണിക്ക് മന്ദിരം ഭക്തജനങ്ങള്‍ക്കായി തുറന്നു നൽകും.