ഓടുന്നതിനിടെ കർണാടക ആർടിസി ബസിന്റെ ടയർ തെറിച്ചുവീണു
ബെംഗളൂരു: ഓടുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ തെറിച്ചുവീണു. വ്യാഴാഴ്ച ആനേക്കൽ താലൂക്കിലെ സമന്തൂരിന് സമീപം സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിൻ്റെ പിൻ ചക്രം തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ ഉടൻ ബ്രേക്ക് ഇട്ട് വാഹനം നിർത്തിയതോടെ വൻ അപകടം ഒഴിവായി. യാത്രക്കാർക്ക് ആർക്കും പരുക്കില്ല.
ആനേക്കൽ ഡിപ്പോയുടെ കെഎ 42 എഫ് 519 നമ്പർ ബസാണ് അപകടത്തിൽ പെട്ടത്. 25ഓളം യാത്രക്കാരാണ് ഈ സമയം ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ വൻ അപകടം ഒഴിവാക്കിയതായി കെഎസ്ആർടിസി അധികൃതർ പറഞ്ഞു.