ബെംഗളൂരുവിൽ വീണ്ടും ആശ്വാസമഴ
ബെംഗളൂരു: വേനൽച്ചൂടിൽ നിന്നും അൽപ്പമെങ്കിലും ആശ്വാസം നൽകി നഗരത്തിൽ രണ്ടാം ദിവസവും മഴയെത്തി. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തിയായി പെയ്തിറങ്ങിയ മഴ മുക്കാൽ മണിക്കൂറോളം നീണ്ടുനിന്നു. നഗരത്തിലെ ചിലയിടങ്ങളിൽ പകൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. വേനൽ കടുത്തതോടെ വിയർത്തൊലിക്കേണ്ടി വന്ന നഗരവാസികൾക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകിയാണ് മഴയുടെ വരവും മടക്കവും. മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടായിരുന്നു. നഗരത്തിൽ അടുത്ത രണ്ട് ദിവസം കൂടി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ಏರ್ಕಂಡೀಶನ್ ಸಿಟಿಯ ವೈಭವ ಮತ್ತೆ ಮರುಕಳಿಸಿದೆ. ತಿಂಗಳಾನುಗಟ್ಟಲೆ ಬಿಸಿಲ ಧಗೆಯ ನಂತರ ವರುಣನು ಬೆಂಗಳೂರಿನ ಮೇಲೆ ಕೃಪೆ ತೋರಿದ್ದಾನೆ. ಬಿಸಿಲ ಝಳದಿಂದ ಕೊನೆಗೂ ಮುಕ್ತಿ ಸಿಗುತ್ತಿದೆ. ದ್ವೇಷ- ಕೋಮು ದಳ್ಳುರಿಯ ಧಗೆಯಿಂದ ಮುಕ್ತಿ ಸಿಗಲು ಇನ್ನೊಂದು ತಿಂಗಳಷ್ಟೇ ಬಾಕಿ ಇದೆ. #BengaluruRains pic.twitter.com/SLJNzZfft4
— DK Shivakumar (@DKShivakumar) May 3, 2024
വെള്ളക്കെട്ട്, വൈദ്യുതി മുടക്കം
മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. റോഡുകളിലും, അടിപ്പാതകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. രാമമൂർത്തിനഗർ അടിപ്പാത, ബിന്നി മിൽ സർക്കിൾ, ഒകാലിപുരം, ആർ.ആർ. നഗർ ആർച്ച്, കസ്തൂരിനഗർ, നാഗവാര, ചക്രവർത്തി ലേഔട്ട്, ജെ.സി. നഗർ, ജയദേവ മേൽപ്പാലം, ലൗറി ജങ്ഷൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുകാരണം വാഹനഗതാഗതം ഏറെനേരം തടസ്സപ്പെട്ടത്. ചിലസ്ഥലങ്ങളിൽ ഇടിയോടുകൂടിയ മഴയാണ് ലഭിച്ചത്. മഴയെത്തുടർന്ന് മരങ്ങൾ ഒടിഞ്ഞ് റോഡിൽ വീണ് വാഹന ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ബെസ്കോം പരിധിയിൽ 10 ഇലക്ടിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. വിവിധ ഇടങ്ങളിൽ വൈദ്യുതി മുടക്കവും ഉണ്ടായി. 16,500 ഓളം പരാതികളാണ് നഗരത്തിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന് കഴിഞ്ഞ ദിവസം ലഭിച്ചത്.
Bengaluruleans seen enjoying the pre-monsoon showers. The rains came as a much needed relief, breaking the prolonged hot summer spell #Bengalururains
Video by: @vinodkumart5 pic.twitter.com/XD7EXMWc59
— TNIE Karnataka (@XpressBengaluru) May 3, 2024
We used to take this for granted.
Absolutely pouring down rn#BengaluruRains pic.twitter.com/Jld0sex1r9— Bangalore real estate (@Bangalorereal1) May 3, 2024