ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ ടി.ജി നന്ദകുമാറിന് പോലീസ് നോട്ടീസ്
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ആരോപണങ്ങളുയർത്തിയ ദല്ലാള്‍ ടി ജി നന്ദകുമാറിനെ പുന്നപ്ര പോലീസ് ചോദ്യം ചെയ്യും. ഈ മാസം 9ന് ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ് നല്‍കി. ശോഭാ സുരേന്ദ്രൻ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.
വ്യക്തിഹത്യ, സ്ത്രീത്വത്തെ അവഹേളിക്കല്‍ എന്നിവയ്ക്കെതിരെയാണ് ശോഭ പരാതി നല്‍കിയത്. ഈ മാസം 9ന് ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ് നല്‍കി. ശോഭാ സുരേന്ദ്രൻ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. കഴിഞ്ഞ ദിവസമാണ് ബിജെപി ആലപ്പുഴയിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നല്‍കാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കുന്നില്ലെന്നാരോപിച്ച് ടി ജി നന്ദകുമാർ വാർത്താ സമ്മേളനം വിളിച്ചത്.
ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് അഡ്വാൻസ് തുകയായി 10 ലക്ഷം നല്‍കി. പിന്നീട് അന്വേഷിച്ചപ്പോള്‍ ശോഭയുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളില്‍ പ്രശ്നം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. പണം തിരികെയാവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.