ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ വിമാനം; ഒരാള്‍ മരിച്ചു (വീഡിയോ)
സിംഗപ്പൂർ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍ ലക്ഷ്യമാക്കി പറന്നുയര്‍ന്ന sq321 സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ആടിയുലയാന്‍ തുടങ്ങിയതോടെയാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി ബാങ്കോക്കിലേക്ക് വിമാനം തിരിച്ചുവിട്ടു. ചൊവ്വാഴ്ച പ്രാദേശിക സമയം 3.45ന് വിമാനം ബാങ്കോക്കില്‍ അടിയന്തരമായി നിലത്തിറക്കി.
This is the moment a flight attendant was thrown to the ceiling of the plane after violent turbulence.
Ten people had minor injuries on the flight from Pristina to EuroAirport Basel.
For the latest videos, head here: https://t.co/hhDQuQ1top pic.twitter.com/q55fSGl1dQ
— Sky News (@SkyNews) June 17, 2019
211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചയാളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നതായി സിംഗപ്പൂർ എയർലൈൻസ് അധികൃതർ വാർത്താക്കുറിപ്പില്‍ അറിയിച്ചു.