എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് 39ാം തവണയും സുപ്രീം കോടതി മാറ്റി
ന്യൂഡല്‍ഹി: എസ്.എൻ.സി ലാവ്‍ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല. മറ്റുകേസുകൾ നീണ്ടുപോയതിനാലാണ് ഇന്ന് പരിഗണിക്കാതിരുന്നത്. ഹര്‍ജിയിൽ അന്തിമ വാദം കേൾക്കൽ ഇന്ന് നിശ്ചയിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും മെയ് ഒന്നിന് സുപ്രീംകോടതിയില്‍ അന്തിമവാദം തുടങ്ങാന്‍ മാറ്റുകയായിരുന്നു. ഇന്ന് സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ലാവ്‌ലിന്‍ കേസ് പരിഗണനയ്ക്കാതിരുന്നത്. അന്തിമ വാദത്തിന്റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ കേസ് ഉന്നയിച്ചില്ല.
പല തവണ മാറ്റിവച്ചതിലൂടെ ഏറെ ചർച്ചയായതാണ് ലാവ്‌ലിൻ അഴിമതി കേസ്. ആറു വർഷമായി നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്‌ലിൻ ഹരജികൾ ചർച്ച ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജികളുമാണ് സുപ്രിംകോടതി പരിഗണിക്കാനിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹര്‍ജിയിലാണ് വാദം ആരംഭിക്കേണ്ടത്. 2018 ജനുവരി ഒന്നിന് നോട്ടീസ് അയച്ചു. കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികൾ കേസ് മാറ്റിവയ്ക്കാൻ അപേക്ഷ നൽകാൻ തുടങ്ങിയതോടെ വാദം കേൾക്കൽ അനന്തമായി നീണ്ടുതുടങ്ങി.