എയർപോർട്ട്‌ റോഡിൽ പരിശോധന കർശനമാക്കാനൊരുങ്ങി ട്രാഫിക് പോലീസ്


ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് റോഡില്‍ കര്‍ശന പരിശോധന നടത്താനൊരുങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്. ട്രാഫിക് സംബന്ധമായ അപകടങ്ങള്‍ തടയുന്നതിനും ഡ്രൈവര്‍മാര്‍, മറ്റ് റോഡ് ഉപയോക്താക്കള്‍ എന്നിവരുടെ സുരക്ഷയ്ക്കും വേണ്ടിയാണിത്. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് റോഡില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ വാഹനമോടിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡില്‍ വര്‍ധിച്ചുവരുന്ന റോഡ് ട്രാഫിക് അപകടങ്ങള്‍ കണക്കിലെടുത്ത് എയര്‍പോര്‍ട്ട് റോഡിന്റെ ഭാഗത്ത് സ്പീഡ് ട്രാപ്പ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് റോഡിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാണ്. പരിധി കവിയുന്നവര്‍ക്ക് അമിത വേഗത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തും എന്നും ബെംഗളൂരുവിലെ ഏകദേശം 9 ശതമാനം അപകടങ്ങളും എയര്‍പോര്‍ട്ട് റോഡിലാണെന്നും ജോയിന്റ് പോലീസ് കമ്മീഷണര്‍ (ട്രാഫിക്) എം. എന്‍. അനുചേത് പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള എലിവേറ്റഡ് എക്സ്പ്രസ് വേ (ബെല്ലാരി റോഡ്) നഗരത്തിലെ ഏറ്റവും അപകടസാധ്യതയുള്ള റോഡുകളിലൊന്നാണ്.

ഇവിടങ്ങളില്‍ പലപ്പോഴും വാഹനമോടിക്കുന്നവര്‍ പലപ്പോഴും മണിക്കൂറില്‍ 100 കി.മീ വേഗതയിലാണ് പോകുന്നത്. പുലര്‍ച്ചെ 3 മണിക്കും 6 മണിക്കും വൈകിട്ട് 7 മണിക്കും 11 മണിക്കും ഇടയിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. ഇരുചക്രവാഹന യാത്രികരും കാല്‍നടയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. എയര്‍പോര്‍ട്ട് റോഡില്‍ 2021 ല്‍ 239 ആയിരുന്ന അപകടങ്ങള്‍ 2022 ല്‍ 278 ആയും 2023 ല്‍ 322 ആയും വര്‍ധിച്ചതായി അനുചേത് കൂട്ടിച്ചേർത്തു.


Post Box Bottom AD3 S Vyasa
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!