ഉഷ്ണതരംഗം; കർണാടകയിലെ നാല് ജില്ലകളിൽ മുന്നറിയിപ്പ്
ബെംഗളൂരു: കർണാടകയിൽ വേനൽചൂട് വർധിക്കുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). കലബുർഗി, ബാഗൽകോട്ട്, തുമകുരു, കോലാർ ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ബെളഗാവി, റായ്ച്ചൂർ ജില്ലകളിൽ വരും ദിവസങ്ങളിൽ വേനൽചൂട് വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ബെംഗളൂരുവിൽ നിലവിൽ പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസ് ആണ്. തിങ്കളാഴ്ച റായ്ച്ചൂരിൽ 43.0 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ പരമാവധി കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കുമെന്നും ഐഎംഡി പറഞ്ഞു.
ചൊവ്വാഴ്ച എച്ച്എഎൽ വിമാനത്താവളത്തിൽ കൂടിയ താപനില 37.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23.4 ഡിഗ്രി സെൽഷ്യസുമായിരുന്നു. തിങ്കളാഴ്ച നഗരത്തിൽ കൂടിയ താപനില 38.5 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25.0 ഡിഗ്രി സെൽഷ്യസുമായിരുന്നു. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ കൂടിയ താപനില 38.2 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 23.5 ഡിഗ്രി സെൽഷ്യസുമാണ്.
ബീദറിൽ ചൊവ്വാഴ്ച കൂടിയ താപനില 39.8 ഡിഗ്രി സെൽഷ്യസും 26.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ബാഗൽകോട്ടിൽ യഥാക്രമം 42.3 ഡിഗ്രി സെൽഷ്യസും 28.1 ഡിഗ്രി സെൽഷ്യസും, ധാർവാഡിൾ 39.2 ഡിഗ്രി സെൽഷ്യസും 23.4 ഡിഗ്രി സെൽഷ്യസും, ഗദഗിൽ 40.2 ഡിഗ്രി സെൽഷ്യസ് 24.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.