കരിങ്കല്‍ ക്വാറിയില്‍ സ്ഫോടനം; നാല് മരണം
തമിഴ്നാട് കരിയപട്ടിയില്‍ കരിങ്കല്‍ ക്വാറിയില്‍ ബുധനാഴ്ചയുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അഗ്‌നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ക്വാറിയില്‍ സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചുവെച്ച സംഭരണ മുറിയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്നതിനായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കള്‍. സ്ഫോടനത്തില്‍ രണ്ട് വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 20-കിലോമീറ്റര്‍ ദൂരെവരെ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
നേരത്തേ ക്വാറിയെ സംബന്ധിച്ച് പ്രദേശവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. സുരക്ഷാപ്രശ്നങ്ങളും അമിത ഭാരം കയറ്റിവരുന്ന ട്രക്കുകളുണ്ടാക്കുന്ന അപകടസാധ്യതകളുമാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നത്.