തമിഴ്നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും പൊട്ടിത്തെറി

തമിഴ് നാട്ടില്‍ വീണ്ടും പടക്ക നിർമ്മാണ ശാലയില്‍ പൊട്ടിത്തെറി. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കടുത്തുള്ള നാരായണപുരം പുതൂരിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ഗോഡൗണിന്റെ മേല്‍ക്കൂരയും മൂന്ന് മുറികളും കത്തിനശിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
പൊട്ടിത്തെറിയില്‍ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവരത്തെ തുടർന്ന് അഗ്നിശമന സേനയാണ് സ്‌ഥലത്തെത്തി തീ അണച്ചത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ ബുധനാഴ്‌ച്ച ശിവകാശിക്കടുത്തുള്ള സെങ്കമലപട്ടിയില്‍ പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 5 സ്ത്രീകളുള്‍പ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ 12 ഓളം പേർക്ക് പരിക്കേറ്റു.