കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തമിഴ്‌നാട്ടില്‍ കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ പി കെ ജയകുമാറാണ് മരിച്ചത്. തോട്ടില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
മെയ് 2ാം തിയ്യതി മുതലാണ് ജയകുമാറിന കാണാതായത്. ജയകുമാറിന്റെ മകന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്നും ഒരു ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇത് ജയകുമാര്‍ തന്നെയാണോ എഴുതിയതെന്ന് പോലീസ് അന്വേഷിക്കും. മരണ കാരണം കൊലപാതകമാണോയെന്നും സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പ്രത്യേക സംഘങ്ങളാണ് കേസില്‍ അന്വേഷണം നടത്തുന്നത്.