പൂഞ്ചിൽ വ്യോമസേന വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; സൈനികര്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം. അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റു. പൂഞ്ച് സരൺകോട്ടിലെ സനായി വില്ലേജിലായിരുന്നു ആക്രമണം. വ്യോമസേനാംഗങ്ങള്‍ സഞ്ചരിക്കുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം സൈന്യത്തിന് നേരെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മേഖലയില്‍ ഈ വര്‍ഷം സായുധ സേനയ്ക്ക് നേരെ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്.