മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും
ന്യൂഡല്‍ഹി: മൂന്നാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 94 ലോക്‌സഭ മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുക. ഗുജറാത്തിലെ മുഴുവന്‍ മണ്ഡലങ്ങളും കര്‍ണാടകയിലെ അവശേഷിക്കുന്ന 14 മണ്ഡലങ്ങളും ഗോവയിലെ രണ്ട് മണ്ഡലങ്ങളും മഹാരാഷ്ട്രയില്‍ 11 മണ്ഡലങ്ങളും ഉത്തര്‍പ്രദേശില്‍ 10 മണ്ഡലങ്ങളും മൂന്നാം ഘട്ടത്തില്‍ വിധിയെഴുതും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ.എസ് ഈശ്വരപ്പ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിള്‍ യാദവ്, ശിവരാജ് സിങ് ചൗഹാന്‍, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖര്‍ മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.
സൂറത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം പ്രചാരണം ശക്തമാക്കി മുന്നോട്ടു പോവുകയാണ് ഇന്‍ഡ്യ സഖ്യവും എന്‍.ഡി.എയും.