മലയാളി വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പണം കവർന്നു; സഹപാഠി അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർഥിയെ മയക്കുമരുന്ന് കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്നതായി പരാതി. 22 കാരനായ വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിൽ മുബാറക് എന്ന സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും ബെംഗളൂരുവില്‍ നേരത്തെ പി.യു.സി വിദ്യാർഥികളായിരുന്നു. കഴിഞ്ഞ മാസം 26 നാണ് കേസിനാസ്പദമായ സംഭവം. പ്രതി മുബാറക്ക് സുഹൃത്തിനൊപ്പം വിദ്യാർഥിയെ സാമ്പിഗെ ഹള്ളിയിലെ ഒരു ഹോട്ടലിന് സമീപം എത്തിച്ച് 24500 രൂപ കവർന്നെന്നാണ് പരാതി. വിദ്യാർഥി ഇക്കാര്യം വീട്ടിലറിയിച്ചതിനെ തുടർന്ന് പിതാവ് ബെംഗളൂരുവിലേക്ക് എത്തുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു. ഐപിസി സെക്ഷൻ 367, 384, 327 എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.