നാടക കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ നാടകകലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. അർദേശനഹള്ളി സ്വദേശി എൻ. മുനികെമ്പണ്ണയാണ് (72) മരിച്ചത്. ശനിയാഴ്ച പുലർച്ചെ യെലഹങ്കയിലെ സതനൂരിലായിരുന്നു സംഭവം.
വേദിയിൽ മഹാഭാരതത്തിലെ ശകുനിയായി വേഷമിട്ട അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുനികെമ്പണ്ണ വിരമിച്ച അദ്ധ്യാപകനും ദേവനഹള്ളിയിൽ നടന്ന 28-ാമത് സാഹിത്യ സമ്മേളനത്തിൻ്റെ അധ്യക്ഷനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരം ജന്മനാടായ അർദേശനഹള്ളിയിൽ നടത്തും.