തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ പ്ലസ്‌ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശി അശ്വിനാണ് (18) മരിച്ചത്. ഇന്നലെ വൈകിട്ട് ആറേകാലോടെയാണ് വർക്കല ആലിയിറക്കം ഏണിക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
കൂട്ടുകാർക്കൊപ്പം ബീച്ചില്‍ ഫുട്ബോള്‍ കളികഴിഞ്ഞ് കടലില്‍ കുളിക്കുന്നതിനിടയാണ് അശ്വിനെ കാണാതായത്. പേരേറ്റില്‍ ബി.പി.എം. മോഡല്‍ സ്കൂളിലെ പ്ലസ്‌ടു വിദ്യാർഥിയായിരുന്നു അശ്വിൻ.