മംഗളൂരു റൂട്ടിൽ ട്രെയിൻ നിയന്ത്രണം
മംഗളൂരു: നേത്രാവതി–-മംഗളൂരു ജങ്‌ഷൻ സെക്‌ഷനിൽ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റുചില ട്രെയിനുകളുടെ സര്‍വീസ് സമയത്തിൽ മാറ്റം വരുത്തുകയും ചെയ്‌തു.
- മംഗളൂരു സെൻട്രൽ–-ചെന്നൈ സെൻട്രൽ വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസ്(22638) 7, 10, 21, 24, 28 ജൂൺ 4, 7 ദിവസങ്ങളിൽ ഉള്ളാളിൽനിന്നാകും പുറപ്പെടുക.
- മംഗളൂരു സെൻട്രൽ –- കോഴിക്കോട് എക്‌സ്‌പ്രസ് (16610) 8, 11, 22, 25,29 ജൂൺ 5, 8, തീയതികളിൽ ഉള്ളാളിൽനിന്നാകും പുറപ്പെടുക.
- മംഗളൂരു സെൻട്രൽ–-നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ്(16649) വെളളി, ഞായർ ദിവസങ്ങളിൽ അരമണിക്കൂർ വൈകി രാവിലെ 5.35 നും 7, 11, 22, 25, 29 ജൂൺ 5, 8 തീയതികളിൽ ഒന്നരമണിക്കൂർ വൈകി രാവിലെ 6.35 നുമാകും പുറപ്പെടുക.
- മംഗളൂരു സെൻട്രൽ –-കോഴിക്കോട് എക്‌സ്‌പ്രസ്(16610) വെള്ളി, ഞായർ ദിവസങ്ങളിൽ അരമണിക്കൂർ വൈകി രാവിലെ 5,55 ന് ആകും പുറപ്പെടുക