മംഗളൂരു – ചെന്നൈ എക്‌സ്പ്രസിലെ വനിതാ ടിടിഇക്കുനേരെ കയ്യേറ്റം; ഒരാൾ പിടിയിൽ

വീണ്ടും ടിടിഇക്കു നേരെ ട്രെയിനിൽ വെച്ച് കയ്യേറ്റം. മംഗളൂരു – ചെന്നൈ എക്‌സ്പ്രസില്‍ ടിക്കറ്റ് ചോദിച്ചതിനാണ് വനിത ടിടിഇയെ യാത്രക്കാരന്‍ കയ്യേറ്റം ചെയ്തത്. ടിടിഇ ആര്‍ദ്ര അനില്‍കുമാറിനെയാണ് യാത്രക്കാരനായ ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായര്‍ കയ്യേറ്റം ചെയ്തത്. ടിക്കറ്റ് ചോദിച്ചപ്പോള്‍ പ്രകോപിതനായ ഇയാള്‍ തള്ളിമാറ്റുകയായിരുന്നെന്ന് ടിടിഇ പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് ട്രെയിൻ വടകര പിന്നിട്ടപ്പോഴായിരുന്നു സംഭവം. ട്രെയിന്‍ കോഴിക്കോട്ടെത്തിയപ്പള്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്. ബെംഗളൂരു കന്യാകുമാരി എക്‌സ്പ്രസ്സിലെ ടിടിഇമാര്‍ക്കുനേരെ ആക്രമണം നടന്ന സംഭവത്തിന് പിന്നാലെയാണിത്.
വടക്കാഞ്ചേരിയിൽ വച്ച് ട്രെയിനിലെ ടിടിഇമാരായ മനോജ് വർമ, ഷെമി രാജ് എന്നിവരെ രണ്ടുയുവാക്കൾ ആക്രമിക്കുകയായിരുന്നു. ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്തതായിരുന്നു കാരണം. ആക്രമണത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച പൊന്നാനി സ്വദേശി ആഷിഖ്, കൊല്ലം സ്വദേശി ആശ്വിൻ എന്നിവരെ ആർപിഎഫ് പിടികൂടി. ഇവരുടെ ബാഗിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.