കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം; രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന രണ്ട് പേർ അറസ്റ്റിൽ. ഉള്ളാൽ പടപ്പു സ്വദേശി മുഹമ്മദ് ഇഷാൻ (35), ടിസി റോഡിൽ താമസിക്കുന്ന സഫർ സാദിക്ക് (35) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ ഏജന്റുമാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി മംഗളൂരുവിലെ പ്രമുഖ കോളേജുകളിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.
ഇവരിൽ നിന്ന് 9 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ ഗുളികകൾ, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ, ഒരു മൊബൈൽ ഫോൺ, ഒരു കാർ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 16,13,800 രൂപയാണ്.
അന്വേഷണത്തിൽ കുടക് കുശാൽ നഗർ പോലീസ് സ്റ്റേഷനിൽ സഫർ സാദിഖിനെതിരെ 9 കേസുകളുള്ളതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട് കൊണാജെ പോലീസ് സ്‌റ്റേഷനിൽ മുഹമ്മദ് ഇഷാനെതിരെയും മുമ്പ് കേസെടുത്തിട്ടുണ്ട്.