ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നാലു പേർക്ക് പരുക്ക്

ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. കൊല്ലം -തേനി ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപ്പുഴയില്‍ വൈകീട്ട് മൂന്നു മണിയോടെ അപകടം. കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സ്ത്രീയും കുട്ടിയുമാണ് മരിച്ചത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളുമായിരുന്നു കാറിലുണ്ടായിരുന്നത്.
ദേശീയപാതയിൽ നിന്ന് 600 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് അഗ്നിശമനസേനയും സ്ഥലത്തെത്തി ആളുകളെ കൊക്കയിൽ നിന്ന് റോഡിലെത്തിച്ചു. രണ്ട് ആംബുലൻസുകളിലായി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേർ മരിച്ചു. മറ്റുള്ളവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.