യൂറിൻ സാമ്പിൾ നല്‍കിയില്ല; ഗുസ്‌തി താരം ബജ്‌രംഗ് പൂനിയക്ക് സസ്‌പെൻഷൻ
ഗുസ്തി താരം ബജ്‌റംഗ് പൂനിയയെ സസ‍്‍പെൻഡഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). മാർച്ചില്‍ സോനിപതില്‍ വെച്ച് നടന്ന ട്രയല്‍സില്‍ നാഡയ്ക്ക് യൂറിൻ സാമ്പിൾ നല്‍കാൻ ബജ്‌റംഗ് പൂനിയ വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാവു കൂടിയ ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷന്റെ കലാവധി അവസാനിക്കുന്നതുവരെ താരത്തിന് ട്രയല്‍സിലോ ടൂർണമെന്റുകളിലോ പങ്കെടുക്കാൻ കഴിയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ട്രയല്‍സില്‍ രോഹിത് കുമാറിനോട് പരാജയപ്പെട്ടതിന് ശേഷം മടങ്ങിയ ബജ്‍റംഗ് പൂനിയയോടാണ് നാഡ സാമ്ബിള്‍ ആവശ്യപ്പെട്ടിരുന്നത്.
രോഹിതിനോട് പരാജയപ്പെട്ട് പുറത്തായതോടെ സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സെന്ററില്‍ നിന്ന് ബജ്റംഗ് മടങ്ങുകയായിരുന്നു. മൂന്ന്, നാല് സ്ഥാനത്തിനായുള്ള മത്സരത്തിന് പോലും കാത്തുനില്‍ക്കാൻ ബജ്‍റംഗ് തയാറായിരുന്നില്ല. നാഡ സാമ്പിൾ ശേഖരിക്കുന്നതിനായ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.