ബെംഗളൂരുവിൽ ജല അദാലത് നാളെ
ബെംഗളൂരു: ബെംഗളൂരുവിൽ ജല അദാലത് നാളെ നടക്കുമെന്ന് വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. രാവിലെ 9.30നും 11നും ഇടയിലാണ് അദാലത് നടക്കുക. വാട്ടർ ബില്ലിംഗ്, ഗാർഹിക കണക്ഷനുകൾ, വാണിജ്യ കണക്ഷനുകളിലേക്ക് മാറ്റുന്നതിലെ കാലതാമസം, ജലവിതരണം, മലിനജല കണക്ഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ തീർപ്പാക്കും. കൂടുതൽ വിവരങ്ങൾക്കും ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അറിയിക്കുന്നതിന് 1916 എന്ന നമ്പറിൽ ബന്ധപ്പെടാം.