യുവതിക്ക് നേരേ ലൈംഗികാതിക്രമം; വാട്ടര്‍ പ്യൂരിഫയർ സർവീസ് ടെക്‌നീഷ്യൻ അറസ്റ്റിൽ

Post ad banner after image

ബെംഗളൂരു: വീട്ടിൽ ഒറ്റയ്ക്കായിരുന്ന ടെക്കി യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ വാട്ടര്‍ പ്യൂരിഫയർ സർവീസ് ടെക്‌നീഷ്യൻ അറസ്റ്റിൽ. ബേഗൂരിൽ താമസിക്കുന്ന 30-കാരിക്ക് നേരേയാണ് വാട്ടർ പ്യൂരിഫയർ സർവീസിനെത്തിയ ടെക്നീഷ്യൻ അതിക്രമം കാട്ടിയത്.

സംഭവദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. തുടർന്ന് പ്യൂരിഫയർ സംബന്ധിച്ചുള്ള പ്രശ്നം പരാതിക്കാരി വിവരിച്ചുനൽകി. തുടർന്ന് ടെക്നീഷ്യൻ വീടിനകത്ത് പ്രവേശിക്കുകയും ജോലി ആരംഭിക്കുകയുംചെയ്തു. ഇതിനിടെ, വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്യാനും പ്രതി ആവശ്യപ്പെട്ടിരുന്നു.

ടെക്നീഷ്യനെ ജോലി ഏൽപ്പിച്ച പരാതിക്കാരി അടുക്കളയിലേക്ക് പോയി. ഇതിനിടെയാണ് ടെക്നീഷ്യൻ അടുക്കളയിലെത്തി യുവതിയെ കടന്നുപിടിച്ചത്. ഉടൻതന്നെ യുവതി ഇയാളെ തള്ളിമാറ്റി. പിന്നാലെ ഇയാളെ തളളി പുറത്താക്കുകയും അടുക്കള വാതിൽ അകത്തുനിന്ന് പൂട്ടുകയുംചെയ്തു. തുടർന്ന് യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Post Box Bottom AD3 S vyasa
Post Box Bottom AD4 ocean

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!