ദർശന്റെ അറസ്റ്റ്; കേസിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് നടൻ ഉപേന്ദ്ര


ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ അറസ്റ്റിലായതിന് പിന്നാലെ കേസിൽ നിഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് നടനും സംവിധായകനുമായ ഉപേന്ദ്ര. കൊല്ലപ്പെട്ട രേണുകസ്വാമിക്ക് പിന്തുണ അറിയിച്ച് കിച്ച സുദീപ് രംഗത്ത് വന്നതിനു പിന്നാലെയാണ് ഉപേന്ദ്രയുടെ പ്രതികരണം.

കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായതോടെയാണ് കന്നഡ ചലച്ചിത്രരം​ഗത്തെ പ്രമുഖർ ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയത്. രാജ്യമെമ്പാടുമുള്ളവർ ഉറ്റുനോക്കുന്ന കേസാണിതെന്ന് ഉപേന്ദ്ര പറഞ്ഞു.

നിഷ്പക്ഷമായ തീരുമാനവും നീതിയുമാണ് ഈ ഹൈ പ്രൊഫൈൽ കേസിന്റെ വിചാരണയ്ക്കൊടുവിൽ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രേണുകാസ്വാമിയുടെ കുടുംബം, പൊതുജനം, മാധ്യമങ്ങൾ, ദർശന്റെ ആരാധകർ എന്നിവർക്കുള്ളിൽ ചില ദുരൂഹതകൾ നിലനിൽക്കുന്നതായി അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇതുപോലൊരു കേസിലെ അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഉപേന്ദ്ര ആവശ്യപ്പെട്ടു.

ഈ മാസം 13-നാണ് രേണുകസ്വാമി എന്ന ആരാധകനെ കൊലപ്പെടുത്തിയ കുറ്റത്തിന് കന്നഡ ചലച്ചിത്ര താരങ്ങളായ പവിത്രാ ​ഗൗഡയും ദർശനും അറസ്റ്റിലായത്. കേസിൽ യഥാക്രമം ഒന്നും രണ്ടും പ്രതികളാണിവർ. കിച്ചാ സുദീപിനും ഉപേന്ദ്രയ്ക്കും മുമ്പ് സംവിധായകൻ രാം​ഗോപാൽ വർമ, നടി ദിവ്യസ്പന്ദന എന്നിവരും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ദർശനും പവിത്രയ്ക്കും പുറമേ 18 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. പവിത്രയ്ക്ക് അശ്ലീല സന്ദേശമയത്തിന്റെ പേരിലാണ് രേണുകാസ്വാമിയെ കൊലപ്പെടുത്തിയത്.

TAGS: | THOOGUDEEPA
SUMMARY: and producer upendra responds in darshan case


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!