ബെംഗളൂരുവിലെ എട്ട് ഗെയിമിംഗ് സോണുകൾ അടച്ചുപൂട്ടി


ബെംഗളൂരു: സുരക്ഷ നിയമങ്ങൾ ലംഘിച്ചതിന് ബെംഗളൂരുവിലെ എട്ട് ഗെയിമിംഗ് സോണുകൾ അടച്ചുപൂട്ടി. കഴിഞ്ഞ മാസം ഗുജറാത്തിലെ രാജ്‌കോട്ടിൽ 28 പേരുടെ മരണത്തിനിടയാക്കിയ ഗെയിമിംഗ് സോണിലെ തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിലാണ് നഗരത്തിലുടനീളമുള്ള എല്ലാ ഗെയിമിംഗ് സോണിലും ബിബിഎംപി പരിശോധന നടത്തിയത്. നഗരത്തിലെ 29 ഗെയിമിംഗ് സോണുകളിൽ ബിബിഎംപി സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ഇതിലാണ് എട്ട് സോണുകളിൽ സുരക്ഷാ നടപടികളുടെ അഭാവം കണ്ടെത്തിയ്ത്.

സൗത്ത് സോണിലെ കോറമംഗല ഹെക്സ് എൻ്റർടൈൻമെൻ്റ്, ഈസ്റ്റ് സോണിലെ എച്ച്എഎൽ റോഡിലെ കെംഫോർട്ട് മാൾ, ആർആർ നഗർ സോണിലെ വൈഷ്ണവി മാൾ, യെലഹങ്ക സോണിലെ ഗലേരിയ മാൾ, ബൈതരായണപുരയ്ക്ക് സമീപമുള്ള മാൾ ഓഫ് ഏഷ്യ, തനിസാന്ദ്രയിലെ എലമെൻ്റ്‌സ് മാൾ, തനിസാന്ദ്ര മെയിൻ റോഡിലെ ഭാരതീയ സിറ്റി മാളിലെ രണ്ടെണ്ണം എന്നിവയാണ് അടച്ചുപൂട്ടിയത്.

വൈഷ്ണവി മാളിലെ ഗെയിമിംഗ് സോണിന് ട്രേഡ് ലൈസൻസ് ഇല്ലെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. ശേഷിക്കുന്ന ഏഴ് ഗെയിമിംഗ് സോണുകൾ ബെസ്‌കോം, അഗ്നിശമന, പോലീസ് വകുപ്പുകളിൽ നിന്ന് എൻഒസി നേടിയിട്ടില്ല. എല്ലാ സുരക്ഷാ നടപടികളും പാലിക്കുകയും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് എൻഒസി നേടുകയും ചെയ്താൽ കമ്പനികൾക്ക് ഗെയിമിംഗ് സോണുകൾ പുനരാരംഭിക്കാനാകും.

നിലവിൽ ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ ഗെയിമിംഗ് സോണുകൾ ഉള്ളത് യെലഹങ്ക സോണിലാണ് (6). ദാസറഹള്ളി സോണിന് കീഴിൽ ഗെയിമിംഗ് സ്ഥാപനങ്ങളില്ല.

TAGS: UPDATES|
SUMMARY: Eight Gaming zones in bengaluru seald by


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!