കന്നുകാലികളെ തടാകങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നവർക്കെതിരെ നടപടി
ബെംഗളൂരു: ബെംഗളൂരുവിൽ കന്നുകാലികളെ തടാകങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ബിബിഎംപി അറിയിച്ചു. നിരവധി തവണ മൃഗങ്ങളെ തടാകങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന് ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും പാലിക്കാത്തതിനെ തുടർന്നാണ് നടപടി.
പലരും തണ്ണീർത്തടങ്ങളിലും തടാക അതിർത്തികളിലും തങ്ങളുടെ കന്നുകാലികളെ മേയാൻ അനുവദിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുമെന്ന് ബിബിഎംപി തടാക വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
വിഭൂതിപുര തടാകത്തിലേക്ക് രാത്രി കാലങ്ങളിൽ കന്നുകാലികളെ അനധികൃതമായി കടത്തിവിടുകയാണെന്ന് മഹാദേവപുര സോണൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (തടാകങ്ങൾ) ഭൂപ്രദ പറഞ്ഞു. തടാക മലിനീകരണത്തിന് ഇത് കാരണമായതായി ബിബിഎംപി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാരണത്താലാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
TAGS: BENGALURU UPDATES | LAKE | CATTLES
SUMMARY: Bbmp to take strict action against those letting cattles into lakes
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.