സൂരജ് രേവണ്ണയുടെ അറസ്റ്റ്; തനിക്കും കുടുംബത്തിനുമെതിരെ ഗൂഢാലോചനയെന്ന് രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ എംഎൽസി സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്തത് വൻ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജെഡിഎസ് എം.എൽ.എയും മുൻ കർണാടക മന്ത്രിയുമായ എച്ച്.ഡി രേവണ്ണ. തന്നെയും തന്റെ കുടുംബത്തിനെയും ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നതിന്റെ ഭാഗമാണ് കേസ് എന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ചയാണ് കേസിൽ രേവണ്ണയുടെ മകൻ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ സർക്കാർ കേസ് സിഐഡിക്ക് കൈമാറിയിരുന്നു. പ്രകൃതി വിരുദ്ധ പീഡനക്കേസിലാണ് സൂരജിന്റെ അറസ്റ്റ്.
തനിക്ക് ദൈവത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ടെന്നും സത്യം എന്തായാലും പുറത്തുവരും എന്നും രേവണ്ണ പറഞ്ഞു. നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ രേവണ്ണയുടെ രണ്ടാമത്തെ മകൻ പ്രജ്വൽ ഇതിനോടകം ജയിലിൽ കഴിയുകയാണ്. ഇതിനു പുറകെയാണ് മൂത്തമകൻ സൂരജിന്റെയും അറസ്റ്റ്. അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ രേവണ്ണയും ഭാര്യ ഭവാനിയും ജാമ്യത്തിൽ കഴിയുകയാണ്.
TAGS: KARNATAKA| SOORAJ REVANNA
SUMMARY: Big conspiracy against me and family alleges hd revanna