കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം
കൊല്ലം: ചാത്തന്നൂർ ശീമാട്ടി ജങ്ഷനിൽ നിർത്തിയിട്ട കാർ കത്തി ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിർമാണം നടക്കുന്ന ദേശീയപാതയിലാണു സംഭവം. കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണിത്. ഞായറാഴ്ച വൈകിട്ട് 6.45നാണ് അപകടമുണ്ടായത്.
ചാത്തന്നൂർ ഭാഗത്തുനിന്നു വരികയായിരുന്നു കാർ. ആശുപത്രിക്ക് സമീപം എത്തിയപ്പോൾ വാഹനത്തിൽനിന്ന് തീ ഉയർന്നു. ആളുകൾ ഓടിയെത്തിയെങ്കിലും കാറിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. പരവൂരിൽനിന്ന് അഗ്നിശമന സേനയെത്തിയാണു തീയണച്ചത്. ചിറക്കര സ്വദേശിയാണ് മരിച്ചതെന്നും ആത്മഹത്യയാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
SUMMARY : Car burnt on national highway in Kollam. A tragic end for one
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.