ഫാം ഹൗസ് മാനേജരുടെ ആത്മഹത്യ; പുനരന്വേഷണത്തിന് ആവശ്യമെങ്കിൽ അനുമതിയെന്ന് മന്ത്രി


ബെംഗളൂരു: നടൻ ദർശൻ തോഗുദീപയുടെ ഫാം ഹൗസ് മാനേജർ ആത്മഹത്യ ചെയ്ത കേസിൽ ആവശ്യമെങ്കിൽ പുനരന്വേഷണത്തിന് അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഇത് സംബന്ധിച്ച് നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് റിപ്പോർട്ട്‌ തേടുമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധര്‍ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ഫാം ഫൗസിന്റെ നടത്തിപ്പുകാരാനായിരുന്നു ശ്രീധര്‍. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. മരിക്കാന്‍ തീരുമാനിച്ചതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി ഒരു വീഡിയോ സന്ദേശവും ശ്രീധര്‍ തയ്യാറാക്കിയിരുന്നതായി പോലീസ് പറഞ്ഞു.

ഏകാന്തജീവിതം മടുത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് വീഡിയോയെന്നും പോലീസ് പറയുന്നു. തന്റെ കുടുംബത്തെ ഇതിലേക്ക് ഒരുകാരണവശാലും വലിച്ചിഴയ്ക്കരുതെന്നും ശ്രീധര്‍ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രീധറിന്റെ ആത്മഹത്യക്ക് രേണുകസ്വാമി കൊലക്കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കേസിൽ ദർശനെതിരെ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് സംഘം കരുതുന്നുവെങ്കിൽ, ആഭ്യന്തര വകുപ്പിന് റിപ്പോർട്ട്‌ നൽകിയാൽ വേണ്ട അനുമതി നൽകുമെന്ന് പരമേശ്വര പറഞ്ഞു.

TAGS: | | THOOGUDEEPA
SUMMARY: of darshans farm house manager case can be reopened if needed


Post Box Bottom AD3 S majestic
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!