ചന്ദ്രോപരിതലം തൊട്ട് ചൈനയുടെ ചാങ്’ഇ-6
ബെയ്ജിങ്: ചാന്ദ്ര പര്യവേക്ഷണത്തില്‍ നിര്‍ണായ ചുവടുവയ്പ്പുമായി ചൈന. ചന്ദ്രനെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞമാസം മൂന്നിന് വിക്ഷേപിച്ച ചാങ് ഇ 6 പേടകം ചന്ദ്രന്റെ വിദൂരഭാഗത്ത് വിജയകരമായി ഇറങ്ങി. ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ റോബോട്ടിക് ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചാങ് ഇ – 6 ആണ് ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിയത്. ചന്ദ്രോപരിതലത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ടാണ് ചാങ് ഇ ദൗത്യം രൂപകല്‍പന ചെയ്തിരിക്കുന്നത്. റോബോട്ടിക് സാങ്കേതി വിദ്യ ഉപയോഗിച്ച് സാംപിളുകള്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ ലക്ഷ്യമിട്ട് പദ്ധതി ആവിഷ്‌ക്കരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ചൈന.
മേയ് 3 ന് ചൈനയിലെ വെന്‍ചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ച ചാങ് ഇ – 6 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണധ്രുവ-എയ്റ്റ്‌കെന്‍ (എസ്പിഎ) തടത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന അപ്പോളോ ഗര്‍ത്തത്തിന്റെ തെക്കന്‍ ഭാഗത്താണ് പേടകം ഇറങ്ങിയതെന്ന് ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനെ ഉദ്ധരിച്ച് ചൈനീസ് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചാങ് ഇ 6 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിനെ ‘ചരിത്ര നിമിഷം'എന്നാണ് ചൈനയിലെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. 2030ൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനുമുമ്പ് മൂന്ന് പേടകങ്ങൾകൂടി വിക്ഷേപിക്കാനാണ് ചൈന പദ്ധതിയിട്ടിരിക്കുന്നത്. 2019ൽ ചൈന വിക്ഷേപിച്ച ചാങ് ഇ 4 ആണ് ഇതിനുമുമ്പ് ചന്ദ്രന്റെ വിദൂരഭാഗത്ത് വിജയകരമായി ഇറങ്ങിയ ഏക പേടകം.
TAGS : TECHNOLOGY, MOON MISSION, CHANGE'E 6
KEYWORDS: China's Chang'e-6 touches the lunar surface
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.