പ്രകോപനപരമായ പ്രസംഗം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്. ഗവർണറുടെ അനുമതി
ന്യൂഡൽഹി: പ്രകോപനപരമായ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരെ കുറ്റം ചുമത്തി വിചാരണ ചെയ്യാൻ അനുവാദം നൽകി ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന. 2010ൽ നടന്ന പരിപാടിക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ നിയമ പ്രൊഫസര്‍ ഡോ. ഷെയിഖ് ഷൗക്കത്ത് ഹുസൈനെയും ഇതേ വകുപ്പ് ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനും ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്.
യുഎപിഎ നിയമത്തിലെ 45(1) വകുപ്പാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ സിആര്‍പിസി 196ാം വകുപ്പ് പ്രകാരം ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാനും ലെഫ്‌നന്റ് ഗവര്‍ണര്‍ അനുവദി നല്‍കിയിരുന്നു. 2010 ഒക്ടോബര്‍ 21ന് രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതിന് ‘ആസാദി ദ ഓണ്‍ലി വേ' എന്ന തലക്കെട്ടില്‍ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്നാണ് ആരോപണം.
അരുന്ധതിക്കും ഷൗക്കത്ത് ഹുസൈനിനും പുറമെ പരേതനായ ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി, ഡല്‍ഹി സമ്മേളനത്തിലെ അവതാരകനും പാര്‍ലിമെന്റ് ആക്രമണ കേസിലെ മുഖ്യ പ്രതിയുമായ എസ് എ ആര്‍ ഗിലാനി, വരവര റാവു എന്നിവരും പരിപാടിയില്‍ സംസാരിച്ചിരുന്നു.
കശ്മീരിലെ ആക്ടിവിസ്റ്റായ സുശീല്‍ പണ്ഡിറ്റ് ആണ് ന്യൂഡല്‍ഹിയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി ഫയല്‍ ചെയ്തത്. 2010 നവംബര്‍ 27നായിരുന്നു ഇത്. ഡല്‍ഹി സമ്മേളനത്തില്‍ സംസാരിച്ചവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
TAGS : ARUNDHATI ROY | UAPA |
SUMMARY : Controversial speech. Delhi Lt. to prosecute Arundhati Roy. Governor's permission
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.