ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ജൂണ്‍ 9ന്
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഇരുപത്തിയൊമ്പതാമത് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ജൂണ്‍ 9ന് രാവിലെ പതിനൊന്നുമണിയ്ക്ക് ചൊക്കസാന്ദ്ര മെയിന്‍ റോഡിലുള്ള മഹിമപ്പസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജി. സനില്‍ കുമാര്‍ വരവുചെലവുകണക്കുകളും സന്തോഷ് ടി ജോണ്‍ ക്ഷേമപ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഉണ്ടായിരിക്കും.
ചടങ്ങില്‍ 2023-24 കാലയളവില്‍ എസ്.എസ്.എല്‍.സി, പി.യു.സി. പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ വിദ്യാദീപ്തി ഉപഹാരം നല്‍കി അനുമോദിക്കും.