കന്നഡ പഠിപ്പിക്കാൻ മറാത്തി അധ്യാപകരെ നിയമിച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: കർണാടക – മഹാരാഷ്ട്ര അതിർത്തി ജില്ലകളിലെ സ്‌കൂളുകളിൽ കന്നഡ പഠിപ്പിക്കാൻ നിയോഗിച്ച മറാത്തി അധ്യാപകരെ പിൻവലിക്കണമെന്ന് ആവശ്യം. സ്കൂളുകളിൽ കന്നഡ പരിശീലനം നേടിയ അധ്യാപകരെ നിയമിക്കാൻ സംസ്ഥാന സർക്കാർ മഹാരാഷ്ട്ര സർക്കാരിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചതായി കന്നഡ – സാംസ്‌കാരിക മന്ത്രി ശിവരാജ് തംഗദഗി വെള്ളിയാഴ്ച അറിയിച്ചു.
കർണാടകയുമായി അതിർത്തി പങ്കിടുന്ന തെക്കൻ മഹാരാഷ്ട്രയിലെ സാംഗ്ലി, സോലാപൂർ ജില്ലകളിൽ കന്നഡ പഠിപ്പിക്കുന്നത് മറാത്തി അധ്യാപകരാണ്. ഇവരുടെ നിയമനവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭാഷാ വിദ്യാഭ്യാസ കാര്യങ്ങളിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം നിർബന്ധമാണെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂളുകളിലേക്ക് കന്നഡ പരിശീലനം ലഭിച്ച അധ്യാപകരെ നിയമിക്കുന്നതിന് സർക്കാർ സഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ കാസർഗോഡ് ജില്ലയിലെ കന്നഡ സ്‌കൂളുകളുടെ കാര്യത്തിലും കർണാടക സർക്കാർ സമാനമായ പ്രശ്നം ഉന്നയിച്ചിരുന്നു. കന്നഡ പഠിപ്പിക്കാൻ മലയാളം അധ്യാപകരെ നിയമിച്ചത് സംസ്ഥാന സർക്കാർ വിവാദമാക്കുകയും ചെയ്തിരുന്നു. പിന്നീട് കർണാടകയുടെ അഭ്യർത്ഥനയെത്തുടർന്ന് കേരള സർക്കാർ മലയാളം അധ്യാപകരെ മാറ്റി കന്നഡ അധ്യാപകരെ നിയമിക്കുകയായിരുന്നു.
TAGS: KARNATAKA| KANNADA| TEACHERS
SUMMARY: Demand for withdrawal of marathi teachers appointment for teaching kannada



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.