കാലവർഷം; തയ്യാറെടുപ്പുകൾ വേഗത്തിലാക്കാൻ ബിബിഎംപിക്ക് നിർദേശം

Post ad banner after image

ബെംഗളൂരു: ബെംഗളൂരുവിൽ കാലാവർഷം നേരത്തെ ആരംഭിച്ചതിനാൽ തയ്യാറെടുപ്പുകൾ വേഗത്തിലാക്കാൻ ബിബിഎംപിയോട് നിർദേശിച്ച് ഡി. കെ. ശിവകുമാർ. മഴക്കെടുതിയെ തുടർന്നുള്ള നാശനഷ്ടങ്ങൾ കുറയ്ക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നതെന്ന് ശിവകുമാർ പറഞ്ഞു. നഗരത്തിൽ ഇതിനോടകം ജൂൺ അഞ്ച് വരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ള റോഡുകൾ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ബിബിഎംപി ഉദ്യോഗസ്ഥരോട് ശിവകുമാർ നിർദേശിച്ചു.

കനത്ത മഴയിൽ നാശനഷ്ടം ഉണ്ടാകാതിരിക്കാനും സജ്ജരായിരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടസാധ്യതയുള്ള മരങ്ങളുടെ സർവേ നടത്താനും അവ നീക്കം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കാനും ബിബിഎംപി ഉദ്യോഗസ്ഥർക്കും വനം വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ശിവകുമാർ വിശദീകരിച്ചു.

മുൻകരുതൽ നടപടിയായി ഉയർന്ന ശേഷിയുള്ള പമ്പുകൾ, ജനറേറ്ററുകൾ, ജെസിബികൾ, ടിപ്പറുകൾ എന്നിവ മഴവെള്ള ചാലുകൾക്ക് സമീപം തയ്യാറാക്കി വെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. എൻഡിആർഎഫുമായി ചേർന്ന് പ്രവർത്തിക്കാൻ എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. മഴയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ പൗരന്മാർക്ക് 1533 എന്ന നമ്പറിൽ വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: ,
KEYWORDS: Dk shivakumar instructs officials for preparedness amid monsoon


Post Box Bottom AD4 ocean
Post Box Bottom josco

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!