സേനയുമായുണ്ടായ ഏറ്റുമുട്ടൽ; ഛത്തീസ്ഗഢില്‍ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
നാരായൺപുർ: ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. നാരായൺപുർ, ദന്തേവാഡ മേഖലയിലാണ് ആക്രമണം. ജില്ലാ റിസർവ് ഗ്രൂപ്പ് (ഡി.ആർ.ജി) സേനയാണ് മാവോവാദികളുമായി ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓര്‍ച്ച മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ, സംസ്ഥാനത്ത് ഈവര്‍ഷം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 125 ആയി.
നാരായൺപൂർ, കൊണ്ടഗാവ്, ദന്തേവാഡ, ജഗദൽപൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഡി.ആർ.ജി സംഘവും ഐ.ടി.ബി.പി 45-ാം ബറ്റാലിയനും അബുജ്മദ് മേഖലയിലേക്ക് പോകുമ്പോൾ വെടിവെപ്പുണ്ടാകുകയായിരുന്നു. മൂന്ന് ഡി.ആർ.ജി അംഗങ്ങൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ഗോബെൽ മേഖലയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി. ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഓപ്പറേഷൻ തുടരുകയാണെന്നും നാരായൺപുർ പോലീസ് സൂപ്രണ്ട് പ്രഭാത് കുമാർ പറഞ്ഞു.
TAGS : MAOIST ENCOUNTER | CHATTISGARH
SUMMARY : Encounter with forces; Seven Maoists were killed in Chhattisgarh
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.