കനത്ത മഴയ്ക്കിടെ മതിലിടിഞ്ഞ് അപകടം; മൂന്ന് കുട്ടികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരുക്ക്
ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ കനത്ത മഴയ്ക്കിടെ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മതില്‍ ഇടിഞ്ഞ് അപകടം. മൂന്ന് കുട്ടികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് സംഭവം. തകർന്ന് വീണ മതിലിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽപ്പെട്ട് പരുക്കേറ്റവരാണ് മരിച്ചത്. പോലീസും ബന്ധുക്കളും ചേര്‍ന്ന് ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. എട്ട് കുട്ടികളാണ് അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയത്. അതിൽ മൂന്ന് പേർ മരിച്ചു. പരുക്കേറ്റ മറ്റ് കുട്ടികള്‍ ചികിത്സയിലാണ്.
#WATCH | 3 children died after the wall of an under-construction house collapsed in the Greater Noida's Surajpur Police station area. pic.twitter.com/sIuvZzDFc8
— ANI (@ANI) June 28, 2024
‘ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് ദാദ്രിയില്‍ അപകടമുണ്ടായതായി വിവരം ലഭിച്ചതെന്നും ഉടന്‍ പോലീസ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും ഗൗതം ബുദ്ധ നഗർ അഡിഷണൽ ജില്ല മജിസ്‌ട്രേറ്റ് അതുൽ കുമാർ പറഞ്ഞു.8 കുട്ടികളായിരുന്നു കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടത്. പുറത്തെടുത്ത കുട്ടികള്‍ മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നുവെന്നും മറ്റ് കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും' അതുൽ കുമാർ പറഞ്ഞു.
തകർച്ചയുടെ കാരണം കണ്ടെത്തുന്നതിനും നിർമാണ സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുന്നതിനുമായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TAGS : RAIN | DELHI | CHILDREN DIED AFTER WALL COLLAPSE
SUMMARY : Falling wall accident during heavy rain; Three children died and five were injured
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.